Sunday 2 November 2014

                                                 പാപി

നിങ്ങളില്‍ പാപികളായവരെ
നിങ്ങള്‍ക്ക് നേരെ ഒരു കല്ലുപോലും
എറിയുന്നതില്‍നിന്ന് എന്‍റെ കൈകളെ
വിലക്കുവാന്‍ വേണ്ടിയാണ്
ഞാനീ പാപങ്ങള്‍ ചെയ്തുകൂട്ടുന്നത്
ഈ പാപങ്ങളില്‍ അസഹിഷ്ണുതയുണ്ടെങ്കില്‍
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ എന്‍റെ മുഖത്തേക്ക്
തന്നെ മിനുസമുള്ള ഉരുളന്‍ കല്ലുകള്‍ വലിച്ചെറിയൂ
ഞാന്‍ പാപിയാണ്


Tuesday 2 September 2014

ആത്മഹത്യ


ഒരുനാള്‍ ഞാനുമത് ചെയ്യും
ഭാവിയുടെ കാരമുള്ളുകളെ പേടിച്ചിട്ടകില്ല
ഇന്നിന്‍റെ ഉറയ്ക്കാത്ത കാലുകളെ പേടിച്ചിട്ടകില്ല
നീ ചവിട്ടിയരച്ച പുഞ്ചിരിയുടെ
പനീര്‍പ്പൂവിന്‍റെ കണ്ണീരിനുവേണ്ടിയാകില്ല
ദാഹവും കാമവും വറ്റിവരണ്ടെന്‍ ഭൂമിയില്‍
ഇനിയെനിക്കൊന്നിനും മോഹമില്ലെന്ന്
തോന്നുമ്പോള്‍ ഞാനത് ചെയ്യും
ചിരിച്ചുകൊണ്ടൊരു ആത്മഹത്യ
കുറിയ്ക്കുവാന്‍ അന്നെനിക്കീ വാക്കുകള്‍ കാണില്ല

Monday 26 May 2014

ദരിദ്രൻ


ദരിദ്രന് നഷ്ടപ്പെട്ടത്
ദരിദ്രനായിരിക്കാനുള്ള ആത്മവിശ്വാസമാണ് 
ദരിദ്രനായി ഉറങ്ങാനുള്ള രാവുകളാണ് 
ദരിദ്രനായി ഉണരാനുള്ള പകലുകലാണ്


Thursday 10 April 2014



ചുരുട്ടിക്കൂട്ടിയ വാക്കുകള്‍

നീ

നീയായിരുന്നു പകലും രാത്രിയും
നീയായിരുന്നു ചിരിയും ചിന്തയും
നീയായിരുന്നു ആ രഹസ്യം
നീയതറിയുന്നത് വരെ

കണ്ണ്

നിന്‍റെ കണ്ണില്‍ ഞാനെന്റെ
മുഖം കണ്ടതിലും വലിയ
അത്ഭുതമൊന്നും യെശോദാമ്മ
കണ്ണന്റെ വായില്‍ കണ്ടിട്ടില്ല

നഷ്ടം

എനിക്കിന്ന് നഷ്ടപ്പെട്ടത്
മേഘങ്ങളില്‍ രൂപങ്ങളെക്കണ്ട്
അത്ഭുതപ്പെടാനുള്ള കഴിവാണ്
വളര്‍ച്ചയുടെ പടവുകളിലെവിടെയോ
നഷ്ടപ്പെട്ട എന്നിലെ ഞാന്‍

അരിവാള്‍

അരിവാളുകൊണ്ടിവള്‍ പണ്ടു മുലയറുത്തോരു
കഥകേട്ട കൊച്ചുമകള്‍ അരിവാളുകാണുവാന്‍ വാശിയായി
നാട്ടിലും വീട്ടിലും തേടിനോക്കി
പൊടിപോലുമില്ല കാണുവാനായ്‌
ഒടുവിലൊരു വഴിയായ്
മേഘങ്ങളെ തഴുകും ചെങ്കൊടിതന്‍ മാറിലൊളിക്കും
അരിവാളിനെ കാട്ടിയവള്‍
ഇന്നരിവാള്‍ അവിടെയേയുള്ളൂ കുഞ്ഞേ

വോട്ട്

ആദ്യവോട്ട് അര്‍ദ്ധരാത്രിയിലായിരുന്നു
ഇരുള്‍നിറഞ്ഞ മുറിയില്‍ ആ ബാലറ്റ്പെട്ടി
മങ്ങലോടെ കണ്ടുകൊണ്ടാദ്യവോട്ട്
ഇതും വോട്ടാണ്
മാഷിയാകെ പുരട്ടിയൊരു വോട്ട്
നാളെയുടെ വാഗ്ദാനത്തിനു വേണ്ടിയുള്ള വോട്ട്
ചിലപ്പോള്‍ അസാധുവകുന്നൊരു വോട്ട്
ചിലപ്പോള്‍ നാളെയുടെ വാഗ്ദാനത്തിനു
 വേണ്ടിയല്ലാത്ത വോട്ട്- അത് കള്ളവോട്ട്
ആദ്യ വോട്ട്, ഒരു കള്ളവോട്ട്

ഉണരാറില്ല

നഗ്നരായ മരങ്ങളും, ചെടികളും
നഗ്നരായ പൂക്കളും ഉണര്‍ത്താറില്ല
എന്തേ അവരുടെ നഗ്നത നമ്മെ
തൊട്ടുണര്‍ത്താത്തത്